ഈ Google ഉം YouTube ഉം ഇല്ലായിരുന്നെങ്കിൽ പെട്ടുപോയെനേ …!!ഗൂഗിൾ മാപ് പറഞ്ഞ വഴിയിലൂടെ ഞങ്ങൾ പാഞ്ഞു ..ആദ്യമായ് പാലക്കാടിന്റെ ഉള്ളറകളിലൂടെ ഞങ്ങൾ സഞ്ചരിച്ചു ,ബസ്സിലും ട്രെയിനിലും പോകുമ്പോൾ കാണുന്ന പാലക്കാടിൽ നിന്നും വിഭിന്നമായ് സുന്ദരിയായ് പച്ച പുതച്ച നാട്ടിൻപുറങ്ങളുടെ പാലക്കാട് ..ഗൂഗിൾ മാപിനു നന്ദി .
പ്രകൃതി ഭംഗി ആസ്വദിച്ചു യാത്ര ചെയ്യവേ ആ വിളി അഭി കേട്ടു “കമ്പിളി പുതപ്പേ ..കമ്പിളി പുതപ്പ് ” അഭി തിരിഞ്ഞു നോക്കി റോഡിൽ രണ്ടു ബംഗാളീസ്, പിന്നെ വായിൽ വന്ന “ഹം” “ഹൈ” “ഹോ” എല്ലാം വെച്ച് ഒരു വിലപേശൽ ആയിരുന്നു ..എന്തായാലും അവരു പറഞ്ഞതിന്റെ പാതി വിലക്ക് സംഗതി കിട്ടി. അവരുടെ സന്തോഷത്തിനു ഒരു ഫോട്ടോയും എടുത്തു കാണിച്ചു മടങ്ങുമ്പോള് അവരുടെ മനസിലെ സന്തോഷം ഞങ്ങളെ അനുഗ്രഹിക്കുന്നതു ഞങ്ങള് അറിഞ്ഞതെ ഇല്ല .[അവിടെ നല്ല തണുപ്പായിരുന്നു]
പോകും വഴി കണ്ട ഒരു അങ്ങാടി turning point ആയി .. !! ഒരു അബ്കാരി മുതലാളി കാറിൽ ഉള്ളകാര്യം അപ്പോളാണ് കത്തിയത് ..ചില ഫോണ് കോളുകൾ വണ്ടയെ തോപ്പിൽ എത്തിച്ചു ..തോപ്പിലേക്ക് തിരിയും വഴിയിൽ തമിഴ്നാട് ചെക്പോസ്റ്റ് അത്ര ശ്രദ്ധിച്ചില്ലെങ്കിലും തിരിച്ചുള്ള യാത്രയിൽ അത് ഒരു മുതൽകൂട്ടായി …ചെത്തി ഇറക്കിയ കള്ള് അപ്പോൾ തന്നെ നുകരാനുള്ള ഭാഗ്യം സമ്മാനിച്ച മുതലാളീ …നന്ദി .
അവിടെ നിന്നും പരിജയപെട്ട സ്നേഹിതർ തന്ന കുറുക്കു വഴികളും ഗൂഗിൾ മാപും ചേർന്നപ്പോൾ ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം ഒത്തിരി കുറഞ്ഞു ..ഉള്ളത് പറയാലോ ഊട് വഴികളിൽ പോലും ഇല്ല കുണ്ടും കുഴിയും ..!!!
ചെക്ക്പോസ്റ്റിൽ എല്ലാം 50 രൂപാ വീതം നൽകി ചിന്നാറിലേക്ക് കുതിക്കുമ്പോൾ ഇരുളിൻറെ കരാളഹസ്തങ്ങൾ ഞങ്ങളെ പുൽകി.
കാറിൻറെ head lightൽ കണ്ട മ്ലാവും, ചുരത്തിൽ ഒരിഞ്ചു അനങ്ങാന് പറ്റാതെ ബ്ലോകില് പെട്ടു കിടക്കെ വെളുത്ത വസ്ത്രത്തിൽ എങ്ങു നിന്നോ പ്രത്യക്ഷപെട്ടു ബ്ലോക്ക് ഇല്ലാതാക്കി എങ്ങോ മാഞ്ഞുപോയ അജ്ഞാതനും ഇന്നും ഒരു വിസ്മയം . !!