ചിന്നക്കല്ലാറിലെ സുന്ദര കാഴ്ച്ചകള്‍

Trips
വാല്പ്പാറയില് പ്രഭാതങ്ങള് എന്നും കുളിരില് പൊതിഞ്ഞതാണ്, യാത്രക്കിടയില് കണ്ട ഒരു നാട്ടിന്പുറ ഹോട്ടെലില് കയറിയപ്പോള് അതാ നില്ക്കുന്നു ഞമ്മളെ സെയ്തലവിക്ക; ദെവിടെ പോയാലും ഹോട്ടല് നടത്താന് മലയാളിയെ കഴിഞ്ഞേ ആളുള്ളൂ. നല്ല ചൂടു ചായയും ഇഡിലിയും ചമ്മന്തിയും കഴിച്ചു യാത്ര ആരംഭിച്ചു. അടുത്ത ലക്ഷ്യം ചിന്നക്കല്ലാര് ആണ്.
ഫോറെസ്റ്റ് അധീന പ്രദേശം ആയതിനാല് ടെന്ടീ് ചെക്പോസ്റ്റില് നിന്നും പണം അടച്ചു വേണം ഉള്ളിലേക്ക് പോകാന് എതാണ്ട് 10 km മുന്പാ്ണ് ചെക്പോസ്റ്റ്. ചിന്നക്കല്ലാറില് എത്തിയാല് ഗൈഡു കൂടെ വരും എന്നറിഞ്ഞു. വാല്പ്പാറയില് നിന്നും 20km അകലെ ഉള്ള മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് ചിന്നക്കല്ലാര്. തേയിലത്തോട്ടങ്ങളാല് ചുറ്റപ്പെട്ട സുന്ദര ഗ്രാമം. നിരാര് ഡാം ചിന്ന്ക്കല്ലാര് ഡാം, വെള്ളച്ചാട്ടം എന്നിവയാണ് മുഖ്യ ആകര്ഷണങ്ങള്. നമ്മള് വാട്സപ്പും ഫേസ്ബുക്കും ഒക്കെ ആയി വാര്ത്താ വിനിമയം നടത്തുമ്പോള് ഇന്നും പോസ്റ്റ്‌ഓഫീസുകളെ ആശ്രയിക്കുന്ന ഒരു ജനത. വേനല് കാലത്ത് പോയാല് വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലൂടെ ട്രക്കിംഗ് സാധ്യമാണ്. പൊള്ളാച്ചിയില് നിന്നും നേരിട്ട് ബസ്സ്‌ ലഭിക്കും ഇവിടേക്ക്, എന്നാല് ദിനത്തില് 2 പ്രാവശ്യം മാത്രം. സമയം കൃത്യമായ് അറിയില്ല.
ചെക്പോസ്റ്റില് കാശുനല്കുമ്പോള് അവര് ട്രക്കിംഗ് ഉണ്ടെന്നു പറയും അതിനു അധിക തുക നല്കുംകയും വേണം മഴക്കാലത്ത് ട്രക്കിംഗ് സാദ്യമല്ല അതിനാല് സന്ദര്ശന ഫീ മാത്രം നല്കി പോകുന്നതാണ് നല്ലത്. അവിടെ എത്തിയപ്പോള് മാത്രം ആണ് ഞങ്ങള് ഇതു മനസിലാക്കിയത് അതിനാല് നിങ്ങള് ശ്രദ്ധിക്കുക.
കൂലങ്കല് പുഴയും കടന്നു തേയിലതോട്ടങ്ങള്ക്കിടയിലൂടെ ഉള്ള യാത്ര ഒരു ഗെയിറ്റിനു മുന്നില് എത്തിയപ്പോള് വഴി തെറ്റി എന്നു സംശയിച്ചു; ഗേറ്റ് തുറന്നു തന്ന ഉദ്യോഗസ്ഥന് ഞങ്ങളെ ചെക്പോസ്റ്റിലേക്കാണ് കൊണ്ടു പോയത്. പഴയ ഏതോ കോട്ടയുടെ കാവല്ഭഗടന്മാുരുടെ താവളം പോലെ തോനിച്ച ചെക്പോസ്റ്റില് പണം നല്കിെ നേരെ വിട്ടോളാന് പറഞ്ഞപ്പോള് ഇനിയും എത്ര പോകാനുണ്ടെന്ന് ഒരു രൂപവും ഇല്ലായിരുന്നു. ഏറെ ദൂരം യാത്ര ചെയ്തു കാര് ഒരു ഡാമിനരികില് എത്തി. കൂടെ വാരം എന്നു പറഞ്ഞ ഗൈഡിനെ പോയിട്ട് ഒരു മനുഷ്യനെപ്പോലും കാണാന് ഇല്ല.. ഇനി എന്തുചെയ്യും എന്ന ചോദ്യവും തോരാതെ പെയ്യുന്ന മഴയും ബാക്കിയായി…!!
മഴ പെയ്തൊഴിയും വരെ കാറില് ഇരുന്നു, ഇപ്പോള് മഴക്കൊരല്പ്പം ശമനം ഉണ്ട് ഞങ്ങള് പുറത്തിറങ്ങി. മുന്നില് കണ്ട മതിലില് നിന്നും അതു നിരാര് ഡാം ആണെന്ന് വ്യക്തമായ്. പക്ഷെ ഇനി മുന്നോട്ടുപോകാന് റോഡൊന്നും കാണുന്നും ഇല്ല. ഡാമിനരികില് കറങ്ങി നടക്കവേ കുറച്ചു തൊഴിലാളികള് ഞങ്ങള്ക്ക് വഴികാട്ടാന് എന്നവണ്ണം അവിടെ എത്തി. അവരില് നിന്നും ലാഭിച്ച നിര്ദേംശപ്പ്രകാരം യാത്ര തുടരാന് നില്ക്ക്വേ ഒരു പാണ്ടിലോറിയുടെതുപോലെ ശബ്ദവും ഹോര്ണ്ണടിയും ഞങ്ങളുടെ ശ്രദ്ധ ആകര്ഷിചച്ചു. കേരളത്തിലേതെന്ന പോലെ തന്നെ ഏത് കാട്ടിനുള്ളിലാനെങ്കിലും അവിടത്തുകാര്ക്കായ് ഓടി വരുന്ന ട്രാന്സ്പോര്ട്ട് ബസ്സു തന്നെ അതും. വളരെ കുറച്ചു യാത്രികരും ആയി വന്നു രണ്ടു പേരേ അവിടെ ഇറക്കി “മഞ്ചേരി ബസ്സു” പോണപോലെ ഒരു പോക്ക് പോയി അവന്..!! അപ്പോഴാണ്‌ ഡാമിനെ ചുറ്റി ഒരു റോഡു ഉണ്ടെന്നു ഞങ്ങള് കാണുന്നത്. ഏറെ കുറെ തകര്ന്ന നിലയിലായ റോഡിലൂടെ മന്ദം മന്ദം കാറോടിച്ചു പോയ ഞങള് ട്രാന്സ്പോര്ട്ട് ബസ്‌ നിര്ത്തിയ സ്ഥലത്തില് എത്തി. അതൊരു ഡെഡ് എന്ഡ് ആണ്. പിന്നെടങ്ങോട്ടു മലനിരകള് ആലാതെ റോഡ്‌ ഇല്ല.
അവിടെ എത്തിയ ഉടനെ പൊക്കം കുറഞ്ഞു 45 വയസ്സ് തോനിക്കുന്ന പതിഞ്ഞ മുടിയും എവിടെയോ ഒരു നേപ്പാളി ലുക്കും ഉള്ള ഒരാള് കാറിനരികിലേക്ക് വന്നു, കാര് പാര്ക്ക് ചെയ്യാനുള്ള സ്ഥലവും മറ്റു കാണിച്ചു തന്ന അയാള് ഞങ്ങളുടെ ഗൈഡാകും എന്നു ധരിച്ചു സംസാരിച്ചു. പലതും കൂടിചേരാത്ത രീതിയില് ഉള്ള മുറിഞ്ഞുള്ള സംസാരം മനസ്സില് സംശയങ്ങള് നിരക്കവേ മറ്റൊരാള് നിങ്ങള് വെള്ളച്ചാട്ടം കാണാന് വന്നതല്ലേ എന്നു അന്യേഷിച്ചു. അദ്ദേഹം ആണ് യദാര്ത്ഥ ഗൈഡ്. മഴ കാരണം സഞ്ചാരികള് കുറവാണ് ഞങ്ങളാനു ഇന്നത്തെ ആദ്യ സന്ദര്ശകര്.
മനസ്സിന്റെ താളങ്ങള് എവിടെയോ നഷ്ടപ്പെട്ടുപോയ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഞങളെ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കാണിച്ച അയാള് മറ്റാരെയോ കണ്ടപ്പോള് അവിടേക്ക് നടന്നകന്നു….!!!
ഒരു കൊച്ചു ഇരുമ്പ് പാലം കയറി നമ്മള് എത്തുന്നത്‌ ഒരു കൊച്ചു ഗ്രാമത്തിലേക്കാണ് ഒരു ചായക്കടയും, സ്കൂളും, നീളത്തില് കൊച്ചു കൊച്ചു മുറികളിലായ് ഗ്രാമവാസികളുടെ വീടും അല്ലാതെ അവിടെ മറ്റൊന്നും ഇല്ല. ഭൂരിഭാഗവും തോട്ടം തൊഴിലാളികള് ആണ്, കുറച്ചു പേര് സഞ്ചരികള്ക് വഴികാട്ടികള് ആയി പോകുന്നു. ഗ്രാമത്തിന്റെ വലതുവശത്തെ കൊച്ചു കവാടം കടന്നാല് മുന്നില് നീണ്ടുനിവര്ന്നുക കിടക്കുന്ന കാടാണ്. കാട്ടിലൂടെ കുറച്ചു നടന്നപ്പോള് തന്നെ ബ്രിട്ടീഷുകാരുടെ കാലത്തെ പൊളിഞ്ഞു പോയ ചില നിര്മിതികള് കാണാം അതെല്ലാം ഇപ്പോള് കാടു മൂടിപ്പോയിരിക്കുന്നു. മഴ കാരണം അട്ടകള്ക്കും വലിയ ക്ഷാമം ഇല്ല ഇടക്കൊക്കെ അവര് ഞങ്ങളുടെ ദുഷിച്ച ചോരകള് ഊറ്റിക്കുടിച്ചു. യാത്രക്കിടയില് ഗൈഡ് അവിടത്തെ ജീവിതവും ചരിത്രവും പറഞ്ഞു തന്നു. ബ്രിട്ടീഷുകാര് നിര്മിിച്ച ഒരു തൂക്കുപാലം കടന്നു വേണം വെള്ളച്ചാട്ടത്തിന്റെി അരികില് എത്തുവാന്. വര്ഷങ്ങളുടെ പഴക്കം ഉള്ള പാലം ഇന്നും തലയെടുപ്പോടെതന്നെ സഞ്ചാരികളെ മറുകര എത്തിക്കുന്നു. അവിടെ നിന്നും നോക്കിയാല് വെള്ളം തട്ടുകളായി ഒഴുകി ഇറങ്ങുന്ന വിദൂര ദൃശ്യം കാണാം. മഴ ആയതിനാല് ഒഴുക്ക് കൂടുതല് ആണ് ഇറങ്ങുന്നത് അപകടകരവും. അതിനാല് കുറച്ചു ഫോട്ടോകള് എടുത്തു വേനലില് വന്നാല് കയറിപ്പോകാന് സാധിക്കുന്ന കാടിന്റെ ഉള്ളറകളെയും നോക്കി കണ്ടു മടക്കയാത്ര ആരംഭിച്ചു.
തിരികെ ഗ്രാമത്തില് എത്തുമ്പോള് കുറച്ചു സഞ്ചാരികള് കൂടെ അവിടെ എത്തിയിട്ടുണ്ട് അട്ടയെ കണ്ടു പേടിച്ചു അതില് ചിലര് തിരികെ പോയി; മറ്റുള്ളവര് യാത്ര തുടര്ന്നു.
പെയ്തൊഴിഞ്ഞ മഴയുടെ ആലസ്യവും കോടമഞ്ഞില് പൊതിഞ്ഞെത്തിയ കുളിര്കാ്റ്റും ഞങളെ ചായക്കടയിലേക്ക് വിളിച്ചു കയറ്റി. ഒരു ഗ്രാമത്തിന്റെള സ്നേഹവും ഐക്യവും കാണാന് ചായക്കടകളെക്കാള് മികച്ചൊരിടം വേറെ ഇല്ല. കുറെകാലങ്ങള്ക്ക് ശേഷം കുറിപയറ്റുകള് നടന്നിരുന്ന എന്റെങ ഗ്രാമത്തിലെ ആ പഴയ ചായക്കടയില് ഞാന് ഇന്നു വന്നിരിക്കും പോലെ…!!! പൊട്ടിച്ചിരികളും കഥകളും നാട്ടു വര്ത്തയമാനങ്ങളും ആയി അവര് അതിനുള്ളില് മറ്റൊരു ലോകം തീര്ക്കു ന്നു; അതില് ഒരാളാകാന് എനിക്കു സമയം ഇല്ലല്ലോ എന്ന നിരാശയില് ഞാന് അവിടെനിന്നും ഇറങ്ങി.
തിരികെ കാറിനടുത്ത് എത്തി എല്ലാവരും അട്ടയെ തിരയുമ്പോള് നിഷ്കളങ്കമായ പുഞ്ചിരിയുമായ് അയാള് വീണ്ടും എത്തി. ക്യാമറ കണ്ടപ്പോള് ഒരു ഫോട്ടോ എടുത്തു തരുമോ എന്നു ചോദിച്ചു..?? നിര്ത്തിയിട്ട ബസ്സിനു മുന്നില് വന്നു നിന്നു ഒരു പോസ് തന്നു ഞാന് എടുത്ത ഫോട്ടോ കാണാനായ് ഓടി അരികില് എത്തി. തന്റെി മുഖം ക്യാമറയുടെ സ്ക്രീനില് കണ്ടപ്പോള് ആ മുഖത്തു വിരിഞ്ഞ അളവില്ലാത്ത ആഹ്ലാദത്തിന്റെ നിഴലാട്ടം എന്റെ മനസ്സല് ഒരു വേദനയായി ഇന്നും..!. അഭിയും ജിതുവും കാര് തിരിച്ചു വന്നു. മുറി തമിഴില് അയാല് എന്തൊക്കെയോ പറയുന്നു. ഞങ്ങള് എല്ലാവരും അതു എന്തെന്ന് മനസ്സിലാക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്നു…! കാറില് ഒന്നു കയറ്റുമോ എന്നാണ് അതെന്ന് അഭിക്ക് തോന്നി. മറ്റൊന്നും ആലോചിക്കാതെ അവന് ഫ്രന്ഡ്ണ ഡോര് തുറന്നു കൊടുത്തു, സീറ്റില് കയറി ഇരുന്നു എന്തൊക്കെയോ നോക്കി ഒന്നവിടെ വരെ പോകാമോ എന്നു അന്ഗ്യ ഭാഷയില് ആവശ്യപ്പെട്ടു. ഒന്നു റൗണ്ട് അടിച്ചു വാടാ എന്നു പറഞ്ഞത് ഞാനും ശശിയും ഒരുമിച്ചായിരുന്നു..! കുറച്ചു ദൂരം പോയ്‌ തിരിച്ചു വന്നു കാറില് നിന്നും ഇറങ്ങുമ്പോള് അയാള് എല്ലാം മറന്നു ആഹ്ലാദിക്കുകയായിരുന്നു…!!! ഒരു ജന്മസാഫല്യത്തിന്റെറ സന്തോഷവും നന്ദിയും നിറഞ്ഞ ആ മുഖം ഞങ്ങളുടെ മനസ്സില് ഒരു വേദനയായ് നിറഞ്ഞു. ചെറിയൊരു സാമ്പത്തിക സഹായവും നല്കിി ഞങ്ങള് തിരിച്ചു പോരുമ്പോള് കണ്ടവരോടൊക്കെ പുഞ്ചിരിയോടെയും ആന്ഗ്യത്തോടെയും കാറില് പോയ കഥ പറയുന്ന അയാളുടെ മുഖം കാറിന്റെ സൈഡ് മിററിലൂടെ ഞാന് നോക്കി ഇരുന്നു…..!!! എന്റെന മിഴികളില് നിറയുന്നത് അശ്രുകണങ്ങളോ അതോ മഴത്തുള്ളികളോ..???
“നമുക്ക് ചെറുതെന്നു തോനുന്ന കാര്യങ്ങള് മറ്റുള്ളവര്ക്ക് വലിയ വലിയ സന്തോഷങ്ങള് നല്കും“. ഓരോ യാത്രയും അത്തരം അറിവികളിലേക്കുള്ള വാതായനങ്ങള് തുറന്നിടുമാറാകട്ടേ..!!

Shiju K Lal

Tags :
Share This :

Leave a Reply

Your email address will not be published. Required fields are marked *

Contact Info

Make a Reservation

Our Support and Sales team is available 24 /7 to answer your queries

Copyright © 2021. All rights reserved.